പ്രഫ. അലക്സ് തോമസ് വൈഎംസിഎ സംസ്ഥാന അധ്യക്ഷന്‍
1510946
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: പ്രഫ. അലക്സ് തോമസ് വൈഎംസിഎ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ആസ്ഥാനമായ ആലുവ തോട്ടുമുഖം ക്യാമ്പ് സെന്ററില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പ്രഫ. അലക്സ് തോമസിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.
തിരുവനന്തപുരം വൈഎംസിഎയുടെ മുന്‍ പ്രസിഡന്റാണ് അലക്സ് തോമസ്. വൈഎംസിഎ സംസ്ഥാന വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവല്ല സബ് റീജണിലെ കുറ്റൂര്‍ വൈഎംസിഎയിലെ ജോ ഇലഞ്ഞിമൂട്ടിലിനെയാണ്പ്രഫ. അലക്സ് തോമസ് പരാജയപ്പെടുത്തിയത്.
വൈസ് ചെയര്മാന്മാരായി പത്തനംതിട്ട സബ് റീജണിലെ ഇലന്തൂര്‍ വൈഎംസിഎ അംഗം ജയന് മാത്യു, കോട്ടയം സബ് റീജണിലെ ചങ്ങനാശേരി വൈഎംസിഎയിലെ കുര്യന് ജോര്‍ജ് തൂമ്പുങ്കല്‍, തൃശൂര്‍ സബ് റീജണിലെ നടത്തറ വൈഎംസിഎയിലെ ഡിവിന് ഡേവിഡ്, ട്രഷററായി എറണാകുളം സബ് റീജണിലെ പള്ളിക്കര വൈഎംസിഎയിലെ അനില്‍ ജോര്‍ജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്തൊട്ടാകെയുള്ള 305 ഓളം യൂണിറ്റുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരത്തി ഇരുനൂറോളം പ്രതിനിധികളാണ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രതിഷ്ഠാ ശുശ്രുഷയ്ക്കു മുന്‍ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ.ബി. കോശി, സ്ഥാനം ഒഴിയുന്ന സംസ്ഥാന ചെയര്മാന് ജോസ് നെറ്റിക്കാടന് എന്നിവര്‍ നേതൃത്വം നല്കി.