നവീകരിച്ച നഗരസഭാ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നാടിന് സമര്‍പ്പിച്ചു
1510802
Monday, February 3, 2025 7:27 AM IST
പത്തനംതിട്ട: ഹാജി സി. മീരാസാഹിബ് സ്മാരക മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ നവീകരിച്ച വടക്കേ യാര്‍ഡ് ചെയര്മാന് ടി. സക്കീര്‍ ഹുസൈന് നാടിനു സമര്‍പ്പിച്ചു.
വ്യാപാര സമുച്ചയമുള്പ്പെടുന്ന കെട്ടിടങ്ങളുടെ നവീകരണം. ഹാപ്പിനെസ് പാര്‍ക്ക് ഉള്‍പ്പെടെ പ്രഖ്യാപിച്ച പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പുതിയ പദ്ധതികള്‍ അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്. ഷമീര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ്, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, കൗണ്‍സിലര്‍മാരായ ആര്. സാബു, ശോഭ കെ. മാത്യു, വിമല ശിവന്, എസ്. ഷൈലജ, നീനു മോഹന്‍, സുജാ അജി, എസ്. ഷീല, ലാലി രാജു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര, എം.വി. സഞ്ജു, പി.കെ. ജേക്കബ്, മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്, നിസാര്‍ നൂര്‍മഹല്‍, മാത്തൂര്‍ സുരേഷ്, മുഹമ്മദ് സാലി, മുഹമ്മദ് അനീഷ്, നിയാസ് കൊന്നമൂട്, സത്യന് കണ്ണങ്കര, ഷാഹുല്‍ഹമീദ്, വര്‍ഗീസ് മുളയ്ക്കല്‍, ബസ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധി ലാലു മാത്യു, സുമേഷ് ഐശ്വര്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍മാരായ ജോസഫ്, ഷാജി, മുനിസിപ്പല്‍ എന്‍ജിനിയര്‍ സുധീര്‍ രാജ് എന്നിവരെ ആദരിച്ചു.