യുഡിഎഫ് മലയോര സമരയാത്ര നാളെ ചിറ്റാറില്‍
1510797
Monday, February 3, 2025 7:27 AM IST
പത്തനംതിട്ട: വന്യജീവി ആക്രമണങ്ങളില്‍നിന്ന് മലയോര ജനങ്ങളുടെ ജീവനും സ്വത്തിനും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം നല്‍കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്കും ബഫര്‍ സോണ്‍ വിഷയത്തിനും പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് മലയയോര സമര ജാഥ നാളെ മൂന്നിന് ചിറ്റാറില്‍ എത്തും.
സമര ജാഥയ്ക്ക് മലയോര പ്രദേശമായ ചിറ്റാറില്‍ ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരേയും മറ്റ് ജനവിഭാങ്ങളേയും അണിനിരത്തി വമ്പിച്ച വരവേല്പ് നല്‍കുമെന്ന് സ്വാഗത സംഘം ചെയര്മാന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ജാഥാ ക്യാപ്റ്റന്‍ വി.ഡി. സതീശനേയും മറ്റ് ജാഥ അംഗങ്ങള്‍, യുഡിഎഫ് നേതാക്കള്‍ എന്നിവരെയും ചിറ്റാര്‍ ടൗണില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ സമ്മേളന വേദിയായ ചിറ്റാര്‍ ബസ് സ്റ്റാന്ഡിലക്ക് നയിക്കും. സ്വീകരണത്തിനു ശേഷം ഡിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.