മരം മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു
1510953
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: മരം മുറിക്കുന്നതിനിടെ മരത്തിനു മുകളിൽനിന്ന് വഴുതി വീണ് യുവാവ് മരിച്ചു. വാര്യാപുരം കുഴിമുറി അർജുൻ ഭവനിൽ കെ.ടി. സുഭാഷാണ് (തമ്പി-45) മരിച്ചത്.
മരംവെട്ട് തൊഴിലാളിയായ സുഭാഷ് മറ്റുള്ളവരുമൊത്ത് ഇന്നലെ ഉച്ചയോടെ ഇലന്തൂർ മാവിനാൽ വീട്ടിൽ ഏബ്രഹാമിന്റെ പുരയിടത്തിലെ ആഞ്ഞിലി മരം മുറിക്കുന്നതിനിടെയാണ് സംഭവം.
മരത്തിന്റെ ശിഖരം മെഷീൻ വാളുപയോഗിച്ച് മുറിയ്ക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. മുപ്പതടിയോളം ഉയരത്തിൽനിന്നാണ് വീണത്. ഉടൻതന്നെ ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: ശ്രീലേഖ. മക്കൾ: അർജുൻ, ആര്യ.