അടൂരില്‍ പതിനേഴുകാരിക്ക് തുടര്‍പീഡനം: കൗമാരക്കാരനും പിടിയില്‍
1510798
Monday, February 3, 2025 7:27 AM IST
അടൂര്‍: പതിനേഴുകാരി തുടര്‍പീഡനങ്ങള്‍ക്ക് ഇരയായ കേസില്‍ കൗമാരക്കാരന് പിടിയിലായി. പതിനാറുകാരനാണ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത അടൂര്‍ പോലീസ്, ഒരു കേസ് നൂറനാട് പോലീസിന് കൈമാറിയിരുന്നു. അടൂര്‍ സ്റ്റേഷനിലെ എട്ട് കേസുകളിലായി എട്ട് കുറ്റാരോപിതരില്‍ ഏഴുപേരും പിടിയിലായി. അറസ്റ്റിലാവാനുള്ള ഒരാള്‍ വിദേശത്താണ്. ഇയാളെ പിടികൂടാനുള്ള നടപടികള്‍ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സ്കൂളില്‍ ശിശുക്ഷേമസമിതി ടത്തിയ കൗണ്‍സലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് കഴിഞ്ഞ ജനുവരി 23ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസാണ് ആദ്യത്തേത്. ഇതാണ് നൂറനാട് പോലീസിന് കൈമാറിയത്. ഈ കേസില്‍ ബദര്‍ സമന് (62) അറസ്റ്റിലായിരുന്നു.