കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു കാറിലിടിച്ച് ആറു പേര്‍ക്ക് പരിക്ക്
1510791
Monday, February 3, 2025 7:27 AM IST
റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു.
വാഹനത്തില്‍ പൊതിച്ചോർ വില്പന നടത്തിവന്ന സതീഷ് കുമാര്‍ (ഷിബു-50), അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാരായ ആകാശ്, ആരതി, വിജയകുമാര്‍, ഉഷ, മിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ നല്കി. ഷിബുവിനു തലയ്ക്കാണ് പരിക്കേറ്റത്.പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ചെല്ലയ്ക്കാട് ജംഗ്ഷനു സമീപം ഇന്നലെ ഒന്നരയ്ക്കായിരുന്നു അപകടം. പൊതിച്ചോറു വില്‍ക്കുന്ന വാഹനത്തിന്റെ പുറത്തിറങ്ങി നില്‍ക്കുമ്പോഴായിരുന്നു ഷിബുവിന് ഇടിയേറ്റത്. വേഗതയില്‍ എത്തിയ കാര്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ ഇടിച്ചതോടെ ഓടയിലേക്ക് ഇറങ്ങിയാണ് നിന്നത്. ഇരുവാഹനങ്ങള്‍ക്കും തകര്‍ച്ച നേരിട്ടു. റാന്നി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.