പുഷ്പമേള സാംസ്കാരിക സമ്മേളനം
1510962
Tuesday, February 4, 2025 2:35 AM IST
തിരുവല്ല: മനുഷ്യൻ സ്വയം ഉൾവലിയുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മന്ത്രി സജി ചെറിയാൻ. തിരുവല്ല ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുഷ്പമേള 2025 സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഇ.എ. ഏലിയാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ഭാരവാഹികളായ സാം ഈപ്പൻ, ടി.കെ. സജീവ്, പി.ഡി. ജോർജ്, പ്രഫ.പ്രസാദ് തോമസ്, ഇ.ഒ. ബോബൻ, റോജി കാട്ടാശേരി, ടി.കെ. ജയിംസ്, സജി ഏബ്രഹാം, ജയകുമാർ വള്ളംകുളം, ലാജി മാത്യു, കൊച്ചുമോൻ ചെമ്പിൽ, ഓസ്റ്റൻ ജേക്കബ്, അജി തമ്പാൻ എന്നിവർ പ്രസംഗിച്ചു.