കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ
1510942
Tuesday, February 4, 2025 2:35 AM IST
മല്ലപ്പള്ളി: കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിനു തുടക്കമായി. വികാരി ഫാ. ജിജി പി. ഏബ്രഹാം കൊടിയേറ്റ് നിർവഹിച്ചു. അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന കൺവൻഷനിൽ അഞ്ജന റെബേക്ക റോയ്, ഫാ. ജോജി കെ. ജോയി എന്നിവർ വചനശുശ്രുഷ നടത്തും.
ഏഴിന് ആറിന് സന്ധ്യാനമസ്കാരം, റാസ, ആശീർവാദം. എട്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, തുടർന്ന് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്. ഒൻപതിന് വിശുദ്ധ കുർബാന, ആത്മീയ സംഘടനാ വാർഷികം എന്നിവ നടത്തപ്പെടും.