ഇടവകദിനവും യാത്രയയപ്പ് സമ്മേളനവും
1510949
Tuesday, February 4, 2025 2:35 AM IST
മല്ലപ്പള്ളി: കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി യാത്രയയപ്പ് സമ്മേളനവും ഇടവക ദിനാചരണവും അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. 38 വർഷത്തെ പൗരോഹിത്യ ശുശ്രുഷകൾക്കുശേഷം വിരമിക്കുന്ന ചക്കുംമൂട്ടിൽ ഫാ. സി.കെ. കുര്യന് യാത്രയയപ്പും നൽകി.
ഇടവക വികാരി ഫാ. ലിജോമോൻ മാത്യു, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ജിജി വറുഗീസ്, സജി മാമ്പ്രക്കുഴി, ഫാ. ഫിലിപ്പ് എൻ. ചെറിയാൻ, ട്രസ്റ്റി കുര്യൻ തോമസ്, സെകട്ടറി കെ.എം. മത്തായി, കെ.സി. വറുഗീസ്, കെ.ഒ. തോമസ്, ഷൈനി കുര്യൻ, ശ്രേയസ് ജി. വർഗീസ്, അൽവിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.
പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കിയ ഫാ. ജിജി വറുഗീസിനെ യോഗം ആദരിച്ചു. യുവജന പ്രസ്ഥാനത്തിന്റെ കനിവ് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.