സിനിമാ പ്രേക്ഷക കൂട്ടായ്മ പുരസ്കാരങ്ങൾ നൽകും
1510958
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ 12-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ രംഗങ്ങളിലെ പ്രമുഖർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. 22നു വൈകുന്നേരം നാലിന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ സലിം പി. ചാക്കോ അറിയിച്ചു.
ബ്ലെസി (സിനിമ - തിരക്കഥാകൃത്ത്, സംവിധായകൻ), വർഗീസ് സി. തോമസ് ( മാധ്യമം - അസിസന്റ് എഡിറ്റർ, മലയാള മനോരമ) , ഓമല്ലൂർ ശങ്കരൻ (ജനപ്രതിനിധി - ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്), അനന്തപത്മനാഭൻ (നാടകം), പി.എസ്. രാജേന്ദ്രപ്രസാദ് ( സിനിമാ തിയറ്റർ), വിനോദ് ഇളകൊള്ളൂർ (സാഹിത്യം), പാർവതി ജഗീഷ് ( ഗായിക), സുരേഷ് നന്ദൻ ( സംഗീതം), ജി.കെ. നന്ദകുമാർ (സിനിമാ ഛായാഗ്രഹകൻ) എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.