കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ ആറിന്
1510963
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: കേരളത്തിലെ റേഷന്‍ സമ്പ്രദായം താറുമാറാക്കുകയും ഭക്ഷ്യവസ്തുക്കളുടെ വിതരണം അവതാളത്തിലാക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേ ജില്ലയിലെ ആറ് സിവില്‍ സപ്ലൈസ് ഓഫീസുകള്‍ക്കു മുന്പിൽ ആറിനു രാവിലെ പത്തിന് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.
കോന്നിയിലെ സിവില്‍ സപ്ലൈസ് ഓഫീസ് പടിക്കല്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലും അടൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവും ധർണ ഉദ്ഘാടനം ചെയ്യും.
മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ. ശിവദാസന്‍ നായര്‍ റാന്നിയിലും പി. മോഹന്‍രാജ് പത്തനംതിട്ടയിലും മുൻ മന്ത്രി പന്തളം സുധാകരൻ മല്ലപ്പള്ളിയിലും യുഡിഎഫ് കൺവീനർ എ. ഷംസുദീൻ തിരുവല്ലയിലും ഉദ്ഘാടകരാകും.