പടക്കം പൊട്ടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ കൈപ്പത്തി അറ്റു
1492089
Friday, January 3, 2025 3:52 AM IST
കണമല: ഗുണ്ട് കൈയിലിരുന്ന് പൊട്ടി പമ്പാവാലി അട്ടത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്. ഗുരുവായൂർ ആർടി ഓഫീസിലെ ഉദ്യോഗസ്ഥനായ അട്ടത്തോട് നെടുങ്ങാട് വീട്ടിൽ കിഷോറി (45)നാണ് കൈപ്പത്തി അറ്റ് പാലാ ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
പുതുവത്സര രാത്രിയിലാണ് സംഭവം. സ്ഫോടനത്തിൽ കൈപ്പത്തി ചിതറി ഗുരുതര പരിക്കോടെ ആശുപത്രിയിലായ ഉദ്യോഗസ്ഥന്റെ വലതു കൈപ്പത്തി ഓപ്പറേഷനിലൂടെ മുറിച്ചുമാറ്റുകയായിരുന്നു.