ഉജ്വലബാല്യം അവാര്‍ഡ് ജുവീന ലിസ് തോമസിന്
1492094
Friday, January 3, 2025 4:05 AM IST
പത്തനംതിട്ട: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് കേരള സര്‍ക്കാരിന്റെ വനിതാ ശിശുവികസന വകുപ്പ് നല്കുന്ന ഉജ്വല ബാല്യം പുരസ്കാരത്തിന് വാഴമുട്ടം നാഷണല്‍ യുപി സ്ക്കൂള് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ജുവീന ലിസ് തോമസ് അര്‍ഹയായി.
മൂന്നര വയസ് മുതല്‍ ആര്‍ട്ടിസ്റ്റിക് റോളര്‍ സ്കേറ്റിംഗില്‍ പരിശീലനം നേടുന്ന ജുവീന 2022ല്‍ ബാംഗ്ലൂരിലും 2023ല്‍ ചെന്നെയിലും 2024 ല്‍ പൊള്ളാച്ചിയിലും നടന്ന ദേശീയ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ നേടിയിരുന്നു.
വാഴമുട്ടം നാഷണല്‍ സ്കൂളിന്റെ സ്കേറ്റിംഗ് റിങ്കായ നാഷണല്‍ സ്പോര്‍ട്സ് വില്ലേജിലാണ് പരിശീലനം നേടുന്നത്.ലോകചാമ്പ്യന് അഭിജിത് അമല്‍ രാജും കോച്ച് ബിജുരാജനുമാണ് പരിശീലനം നല്‍കുന്നത്.
തോമസ് പോളിന്റെയും എലിസബത്ത് മേരി ഫിലിപ്പിന്റെയും മകളാണ്.സഹോദരിമാരായ ജൂനിയ ലിസ് തോമസും ജുവീന ലിസ് തോമസും ദേശീയ സ്ക്കേറ്റിംഗ് താരങ്ങളാണ്.