കോന്നി ഫെസ്റ്റ് സമാപിച്ചു
1492090
Friday, January 3, 2025 3:52 AM IST
കോന്നി: കാഴ്ചയുടെ വര്‍ണവിസ്മയം തീര്‍ത്ത കോന്നി ഫെസ്റ്റിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെംബര്‍ റോബിന് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ബിനുമോന് ഗോവിന്ദന്, ട്രഷറര്‍ ജി. ശ്രീകുമാര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ എ.ബഷീര്‍,
കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്എസ് .വി പ്രസന്നകുമാര്‍, ലീലാരാജന്‍, ശ്രീകല നായര്‍, കെ. ആര്. പ്രമോദ്, ബിജു വട്ടക്കുളഞ്ഞി, ജയപ്രകാശ്, ടി.ലിജ, ഗീവര്‍ഗീസ്, പ്രദീപ്കുമാര്‍, മാത്യു മനാത്തറയില്‍, നവീന്കോശി, ചിത്ര രാമചന്ദ്രന്, രാജീവ് മള്ളൂര്‍, ബീന സോമന്, ഷിജു സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്പീഡ് കാര്‍ട്ടൂണ്‍ പെര്‍ഫോമര്‍ ജിതേഷ് ജി അവതരിപ്പിച്ച വരയരങ്ങ് കോന്നി ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് നടന്നു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോന്നി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായവരെ സമ്മേളനത്തില്‍ ആദരിച്ചു.