സിപിഎം നേതാക്കൾക്ക് മനോരോഗം: എം.ഡി. രമേശ്
1492085
Friday, January 3, 2025 3:52 AM IST
കട്ടപ്പന: കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ഡി. രമേശ്. ഈ കൊള്ളയിൽ സാധാരണക്കാരായ നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കട്ടപ്പനയിലെ സഹകാരി സാബുവിന്റെ ആത്മഹത്യ. സാബുവിന്റെ മരണം കൊലപാതകമാണ്.
സഹകരണ സ്ഥാപനത്തിന് നേതൃത്വം നൽകുന്ന ഭരണസമിതിയും അവരെ സംരക്ഷിക്കുന്ന സിപിഎമ്മുമാണ് കൊലയാളികൾ. ആത്മഹത്യ ചെയ്ത സാബുവിനെ അധിക്ഷേപിച്ച സംഭവത്തിൽ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ഇടുക്കിയിലെ സിപിഎം നേതാക്കളുടെ മാനസികനില തെറ്റിയിരിക്കുകയാണെന്നും എം. ഡി. രമേശ് കട്ടപ്പനയിൽ പറഞ്ഞു.