അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ആദ്യശനി ബൈബിൾ കണ്വൻഷൻ
1492098
Friday, January 3, 2025 4:05 AM IST
അണക്കര: മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപാഭിഷേകം ആദ്യശനി ബൈബിൾ കണ്വൻഷൻ നാളെ രാവിലെ ഒൻപതു 3.30 വരെ നടക്കും. മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും.
രാവിലെ എട്ടിനു കുരിശിന്റെ വഴി, 8.30ന് ജപമാല, ഒൻപതിന് ദൈവവചന പ്രഘോഷണം,12ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും ഒന്നിന് കൃപാഭിഷേക ശുശ്രുഷ, രണ്ടിന് വിശുദ്ധ കുർബാന, മൂന്നിന് റോസാ മിസ്റ്റിക്ക മാതാവിന്റെ നൊവേന, 3.30 ന് കൃപാഭക്ഷണം.