വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
1492102
Friday, January 3, 2025 4:05 AM IST
മാന്നാർ: വിദ്യാർത്ഥിനിയെ റോഡിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ പോലീസ്അറസ്റ്റ് ചെയ്തു. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടിൽ അച്ചുതൻ മകൻ അഖിലി (27) നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാവിലെ ആറിന് ട്യൂഷനു പോകുന്ന വഴിയിൽ ബൈക്കിൽ എത്തിയ പ്രതി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വിവരം അറിഞ്ഞ മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ എ. അനിഷ്, എസ്ഐ അഭിറാം സി.എസ്, ഗ്രേഡ് എസ്ഐ സുദീപ്, പ്രൊബേഷൻ എസ്ഐ നൗഫൽ,
സിപിഒമാരായ സാജിദ് ഹരിപ്രസാദ്, അൻസർ, വിഷ്ണു, വനിതാ എഎസ്ഐ രജിത എന്നിവർ അടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.