പ്ലാച്ചേരി ഫാത്തിമമാതാ പള്ളിയിൽ തിരുനാൾ
1492100
Friday, January 3, 2025 4:05 AM IST
റാന്നി: പ്ലാച്ചേരി ഫാത്തിമമാതാ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വി.യൗസേപ്പ് പിതാവിന്റെയും വി.സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നു മുതൽ 12 വരെ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് വികാരി ഫാ.സിറിയക്ക് മാത്തൻ കുന്നേൽ കൊടിയേറ്റും.
തുടർന്ന് ലദീഞ്ഞിന് ഫാ.ജേക്കബ് ചാത്തനാട്ട് (സീനിയർ) നേതൃത്വം നൽകും. ഫാ.ജേക്കബ് ചാത്തനാട്ട് (ജൂണിയർ) വിശുദ്ധ കുർബാനയർപ്പിക്കും. 11ന് അഞ്ചിന് ഫാ. കാർലോസ് കീരംചിറ വിശുദ്ധ കുർബാനയർപ്പിക്കും. രാത്രി 7 ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം തച്ചൻ.
12ന് 2.30ന് കഴുന്നെടുപ്പ് . 4.30 ന് ഫാ.തോമസ് ഉറുമ്പിത്തടത്തിൽ ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും. ആറിന് പ്ലാച്ചേരി ജംഗ്ഷനിലെ കുരിശടിയിലേക്ക് പ്രദക്ഷിണം. ഫാ. മനോജ് പാലക്കുടിയിൽ സന്ദേശം നൽകും. തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്.