മ​ണി​മ​ല: വി​ശ്വാ​സ്യ​ത​യി​ല്ലാ​തെ കു​ടും​ബ​ജീ​വി​തം ന​യി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഷം​ഷ​ാബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്. 48-ാമ​ത് മ​ണി​മ​ല ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്നേ​ഹ​ത്തി​ന്‍റെ സ​ന്തോ​ഷം അ​നു​ഭ​വി​ക്കു​ന്ന സ്ഥ​ല​മാ​ണ് കു​ടും​ബം എ​ന്നും കു​ടും​ബ​ജീ​വി​തം ന​യി​ക്കാ​ൻ ഏ​റ്റ​വും ആ​വ​ശ്യം സ്നേ​ഹ​വും വി​ശ്വ​സ്ത​ത​യും ഐ​ക്യ​വും ആ​ണെ​ന്നും മാ​ർ തോ​മ​സ് പാ​ടി​യ​ത്ത് പ​റ​ഞ്ഞു.

ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

വി​കാ​രി ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്, അ​സി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ. ​ജി​സ​ൺ പോ​ൾ വേങ്ങാ​ശേ​രി​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.