പ​ത്ത​നം​തി​ട്ട: പി​ക്ക​പ്പ് വാ​നി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. ഒ​പ്പം സ​ഞ്ച​രി​ച്ച ഭാ​ര്യ​ക്കും കു​ഞ്ഞി​നും പ​രിക്കേ​റ്റു. മാ​വേ​ലി​ക്ക​ര കോ​ട്ട​യ്ക്ക​കം ഗ​ണേ​ഷ് മ​ന്ദി​ര​ത്തി​ല്‍ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍ കൃ​ഷ്ണ​ന്‍ (32) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നു മ​ണി​യോ​ടെ കൈ​പ്പ​ട്ടൂ​ര്‍ പ​ന്ത​ളം റോ​ഡി​ല്‍ ന​രി​യാ​പു​രം ഓ​ര്‍​ത്ത​ഡോ​ക്‌​സ് പള്ളിക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​ഖി​ലും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ചു ക​യ​റുകയായിരുന്നു.

സ്‌​കൂ​ട്ട​ര്‍ സമീപത്തുള്ള ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ലേ​ക്ക് ചേ​ര്‍​ത്ത് അ​മ​ര്‍​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തുത​ന്നെ അ​ഖി​ല്‍ മ​രി​ച്ചു. ഭാ​ര്യ ഐ​ശ്വ​ര്യ മോ​ഹ​ന്‍റെ വ​ള്ളി​ക്കോ​ടു​ള്ള വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ര്‍.

ഭാ​ര്യ ഐ​ശ്വ​ര്യ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. കു​ഞ്ഞി​ന് സാ​ര​മാ​യ പ​രു​ക്കാ​ണു​ള്ള​ത്. പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.