മിനിസിവില്‍ സ്റ്റേഷനില്‍ പൂന്തോട്ടമൊരുങ്ങി
1492088
Friday, January 3, 2025 3:52 AM IST
പത്തനംതിട്ട: ഫേസ്ബുക്ക് കൂട്ടായ്മയും നഗരസഭാ ഹരിത കര്‍മസേനയും ചേര്‍ന്നു മിനി സിവില്‍ സ്റ്റേഷന് മുറ്റത്ത് പൂന്തോട്ടമൊരുക്കി. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ് ഉദ്ഘാടനം ചെയ്തു.
ചെടിയും പൂവും കൂട്ടുകാരും എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് നടാനുള വിവിധതരം ചെടികളുമായി എത്തിയത്. ഓഫീസ് സമുച്ചയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബയോബിന്നുകളിലെ ജൈവമാലിന്യത്തില്‍ നിന്ന് ഹരിതകര്‍മസേന തയാറാക്കിയ പാം ബയോ ഗ്രീന്‍ മാന്വര് എന്ന ജൈവവളം നല്കി. പിന്തുണയുമായി നഗരസഭയും ശുചിത്വമിഷനും ഗ്രീന്വില്ലേജും എത്തി.
വീട്ടുമുറ്റത്തെപ്പോലെ സിവില്‍ സ്റ്റേഷനിലെ ചെടികളെയും സംരക്ഷിക്കുന്നതു സന്തോഷമാണെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്ത ജിഎസ്ടി വകുപ്പിലെ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ ജി.ലേഖ പറഞ്ഞു.
കെഎസ്ഡബ്ല്യുഎംപി കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ശ്രീവിദ്യ ബാലന്, പ്രോഗ്രാം നോഡല്‍ ഓഫീസര്‍ മഞ്ജു പി. സക്കറിയ, ഗ്രീന്‍ വില്ലേജ് സീനിയര്‍ പ്രോജക്ട് കോ-ഓർഡിനേറ്റര്‍ കെ. എസ്. പ്രസാദ്, ഹരിതകര്‍മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഷീനാ ബീവി, സെക്രട്ടറി കെ.ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു