തട്ടയില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കര്‍പ്പൂര ഘോഷയാത്ര നാളെ
1492097
Friday, January 3, 2025 4:05 AM IST
പത്തനംതിട്ട: തട്ടയില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കര്‍പ്പൂര ഘോഷയാത്രയും പേട്ടതുള്ളലും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍പറഞ്ഞു.രാവിലെ ഏഴിന് ശീവേലി വിഗ്രഹം എഴുന്നെള്ളിച്ച് തട്ടയില്‍ ഒരിപ്പുറത്തു ഭഗവതി ക്ഷേത്രത്തിലെത്തി അവിടെനിന്നും മേല്‍ശാന്തി മനു നമ്പൂതിരി കര്‍പ്പൂരം തെളിച്ച് എല്ലാ കരകളിലും എത്തും.
വൈകുന്നേരം ആറിന് മാമ്മൂട് ജംഗ്ഷനിലെത്തി അവിടെനിന്ന് ഉത്സവപ്ലോട്ടുകളുടേയും മേളങ്ങളുടേയും അകമ്പടിയോടുകൂടി തട്ടയില്‍ ആനക്കുഴി മലനട ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പേട്ടതുള്ളല്‍ ആരംഭിച്ച് വൃന്ദാവനം വേണുഗോപാല ക്ഷേത്രംവഴി ധര്‍മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരും.
ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം രാത്രി 8.30ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ചികിത്സാ സഹായ വിതരണം ക്ഷേത്രം തന്ത്രി കുളക്കട നമ്പിമഠം രമേശ് ഭാനു ഭാനു പണ്ടാരത്തിലും നിര്‍വഹിക്കും. രാത്രി ഒമ്പതിന് കൈകൊട്ടിക്കളി.
ഏഴു മുതല്‍ 13 വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. ഏഴിനു രാവിലെ എട്ടിന് തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തില്‍ ഭദ്ര ദീപ പ്രതിഷ്ഠ നടത്തും.
14നു രാവിലെ ഏഴിനു പൊങ്കാല, നെയ്യഭിഷേകം, കളഭാഭിഷേകം, വൈകുന്നേരം ആറിനു ദീപാരാധന, രാത്രി എട്ടിനു സ്റ്റേജ് സിനിമ എന്നിവ ഉണ്ടായിരിക്കും. പ്രസിഡന്റ് ഡി. രാധാക്യഷ്ണന് നായര്‍, സെക്രട്ടറി രഘുനാഥക്കുറുപ്പ്, കെ. എം. ഗോപാലക്യഷ്ണന്, പൊന്നപ്പന് ആചാരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.