ചുങ്കപ്പാറ സെന്റ് ജോര്‍ജസ് ഹൈസ്കൂളിൽ പ്രതിഭാ സംഗമം
1492095
Friday, January 3, 2025 4:05 AM IST
ചുങ്കപ്പാറ: സെന്റ് ജോര്‍ജസ് ഹൈസ്കൂളില്‍ പുതുവര്‍ഷദിനത്തില്‍ പ്രതിഭാ സംഗമം നടത്തി. ശിശുദിനത്തോടനുബന്ധിച്ചു നടന്ന ചാച്ചാജി കളറിംഗ് മത്സരത്തില്‍ സ്കൂളില്‍നിന്നു വിജയിച്ച നൂറില്‍പരം പ്രതിഭകള്‍ക്കും കലാകായിക പ്രവൃത്തിപരിചയ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര മേളകളില്‍ ജോര്‍ജിയന്‍ കുടുംബത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ജോര്‍ജിയന്‍ പ്രതിഭകള്‍ക്കും ആദരം അര്‍പ്പിച്ചു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് വര്‍ഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ മാനേജര്‍ ഫാ. തോമസ് പയ്യമ്പള്ളിയില്‍ അനുഗ്രഹ പ്രഭാഷണവും മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജേക്കബ് സത്യന് മുഖ്യ സന്ദേശവും നല്കി.
നവ വൈദികന് ഫാ.ജിബിന്‍ നൈനാന് പുതുവര്‍ഷ സന്ദേശം നല്കി. പഞ്ചായത്ത് മെംബര്‍ അഖില്‍ എസ.് നായര്‍, ചുങ്കപ്പാറ സിഎംഎസ് എല്‍പിഎസ് ഹെഡ്മിസ്ട്രസ് ടി.സി. കുഞ്ഞുമോള്‍, പിടിഎ പ്രസിഡന്റ് എ.എം. അന്‍സാരി, ജോസഫ് സി ജോര്‍ജ്, മാത്യൂസ് ഡാനിയേല്‍, എസ്. ശ്രീരാജ് എന്നിവര്‍ പ്രസംഗിച്ചു.