സാം വാഴോട്ട് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
1491344
Tuesday, December 31, 2024 7:02 AM IST
അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് - എമ്മിലെ സാം വാഴോട്ട് തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് ധാരണ പ്രകാരം നിലവിലെ പ്രസിഡന്റ് സിപിഎമ്മിലെ രാജഗോപാലൻ നായർ രാജിവച്ചതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
സിപിഎം - ഏഴ്, കേരള കോൺഗ്രസ് - എം -ഒന്ന്, കോൺഗ്രസ് -ആറ്, ബിജെപി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാം വാഴോട്ടിന് എട്ട് വോട്ടും കോൺഗ്രസിലെ അരുൺ രാജിന് ആറ് വോട്ടും ലഭിച്ചു. ബിജെപി അംഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
അനുമോദന യോഗത്തിൽ കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. വർഗീസ്, കെ. രാജു, തോമസ് മാത്യു, വി.കെ. സന്തോഷ് കുമാർ, ഷൈജു നല്ലൂർ പടിഞ്ഞാറ്റേതിൽ, ഗ്രിഗറി തുടങ്ങിയവർ പ്രസംഗിച്ചു.