സ്കൂട്ടർ അപകടത്തിൽ വീട്ടമ്മ മരിച്ചു
1491342
Tuesday, December 31, 2024 7:02 AM IST
കോന്നി: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. ഞള്ളൂര്‍ അതുമ്പുംകുളം ഇഞ്ചക്കാട്ടു മണ്ണില്‍ ഇ.എം. മത്തായിയുടെ ഭാര്യ ലീലാമ്മ മത്തായിയാണ് (67) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ പയ്യനാമണ്‍ പഴയ പോസ്റ്റ്ഓഫീസ് ജംഗ്ഷനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനുപിന്നില്‍ മറ്റൊരു സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ലീലാമ്മയെ കോന്നി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ 11ന് അതുമ്പുംകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ സംസ്കാരം നടക്കും.
മക്കൾ: ലിജി മാത്യു (സെന്റ് ജോണ്‍സ് കോളജ്, അഞ്ചല്‍), ബിജി മാത്യു ( സെന്റ് മേരീസ് എച്ച്എസ്എസ് കൊട്ടാരക്കര). മരുമക്കള്‍: സാജ് ജോണ്‍ (ശബരിഗിരി സ്കൂള്‍ പുനലൂര്‍ ), പി. ഷാജി മോന് (സെന്റ് മേരീസ് എച്ച്എസ്എസ് കൊട്ടാരക്കര).