അഗ്നിരക്ഷാസേന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
1491339
Tuesday, December 31, 2024 7:02 AM IST
ശബരിമല: മകരവിളക്ക് മഹോത്സവം തുടങ്ങുന്നതിനോടനുബന്ധിച്ച് സന്നിധാനം, പതിനെട്ടാംപടി, മാളികപ്പുറം, അരവണ കൗണ്ടർ എന്നിവിടങ്ങളിൽ അഗ്നിരക്ഷാസേന തിങ്കളാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
മണ്ഡലകാല ഉത്സവം കഴിഞ്ഞ് 26ന് നടയടച്ചശേഷം അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള മേഖലയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിശുദ്ധിസേന, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് നേരത്തെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.