പ​ത്ത​നം​തി​ട്ട: ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്വി​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ചാ​പ്റ്റ​ര്‍ രൂ​പീ​ക​രി​ച്ചു. ഐ​ക്യൂ​എ ഏ​ഷ്യ​യു​ടെ രാ​ജ്യ​ത്തെ എ​ട്ടാ​മ​ത്തെ ചാ​പ്റ്റ​റാ​ണി​ത്. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ മു​ഖ്യര​ക്ഷാ​ധി​കാ​രി​യാ​യി​രി​ക്കും. സ​ബ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍ - ര​ക്ഷാ​ധി​കാ​രി, എ​സ്. രാ​ജേ​ഷ് - പ്ര​സി​ഡ​ന്‍റ് , ഡോ. ​ജി. കെ. ​ആ​ഗ്‌​നെ​യ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​കെ.എം. ​വി​ഷ്ണു ന​മ്പൂ​തി​രി - സെ​ക്ര​ട്ട​റി, ഷി​ന്‍റു എം. ​മാ​ത്യു - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഹീ​ര കെ.​ന​മ്പൂ​തി​രി - ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍, തോ​മ​സ് അ​ല​ക്‌​സ്, മി​ഞ്ചു എം. ​നാ​യ​ര്‍ - എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍.

ജ​നു​വ​രി മൂ​ന്നാം വാ​ര​മാ​ണ് ജി​ല്ലാ​ത​ല ക്വി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്. വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് അ​ന്താ​രാ​ഷ്‌ട്ര ക്വി​സ് താ​ര​മാ​യി www.iqa.asia പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഒ​രു വ​ര്‍​ഷ​ത്തെ ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് 177 രൂ​പ. ര​ജിസ്ട്രേ​ഷ​ന്‍ കാ​ര്‍​ഡും ഒ​രു വ​ര്‍​ഷം ഐ.​ക്യൂ.​എ ക​ണ്ട​ന്‍റും ഓ​ണ്‍​ലൈ​നായി ല​ഭി​ക്കും. ഫോ​ണ്‍: 9495470976.
ഇ​മെ​യി​ല്‍: [email protected]