പുതുവത്സര സംഗമം നടത്തി
1491335
Tuesday, December 31, 2024 7:02 AM IST
തിരുവല്ല: അനാംസ്, ഗിൽ ഗാൻ എക്യുമെനിക്കൽ പ്രയർ ഫെലോഷിപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര സംഗമം നടത്തി. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. റവ. ഏബ്രഹാം സക്കറിയ മുഖ്യസന്ദേശം നൽകി. അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ഗിൽഗാൻ പ്രയർ ഫെലോഷിപ്പ് ഡയറക്ടർ പാസ്റ്റർ സുരേഷ് ജോൺസൺ, യുആർഐ പീസ് സെന്റർ ഡയറക്ടർ ഡോ. ജോസഫ് ചാക്കോ, പാസ്റ്റർമാരായ പി.ജെ. ജോൺ, ഡി. അലക്സാണ്ടർ, എ.വി. ജോർജ്, റോയി വർഗീസ് ഇലവുങ്കൽ, സണ്ണി അത്തിമൂട്ടിൽ, ഗ്രേസി സണ്ണി, ശ്രീനാഥ് കൃഷ്ണൻ, വർഗീസ് ജോർജ്, ആനിയമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.