മൻമോഹൻസിംഗിനു സ്മാരകം നിർമിക്കാൻ സ്ഥലം അനുവദിക്കാത്തത് തെറ്റ്: പഴകുളം മധു
1491334
Tuesday, December 31, 2024 7:02 AM IST
പത്തനംതിട്ട: രാജ്യത്തെ സാമ്പത്തിക തകർച്ചയിൽനിന്നു കരകയറ്റി, പാവങ്ങൾക്കുവേണ്ടി തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമപരിപാടികൾ നടപ്പാക്കിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് സ്മാരകം നിർമിക്കാൻ ഉചിതമായ സ്ഥലം അനുവദിക്കാത്ത കേന്ദ്രസർക്കാർ നിലപാട് രാജ്യത്തോടുചെയ്ത തെറ്റാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു.
മൻമോഹൻ സിംഗ് ഗവൺമെ ന്റുണ്ടാക്കിയ സാമ്പത്തിക വളർച്ചയാണ് മോദി സർക്കാരിനെ നിലനിർത്തുന്നത്. മരണശേഷവും അദ്ദേഹത്തെ അവഹേളിക്കുന്നതിനാണ് സംസ്കാരത്തിനും സ്മാരക നിർമാണത്തിനും സർക്കാർ സ്ഥലം അനുവദിക്കാഞ്ഞതെന്നും മധു അഭിപ്രായപ്പെട്ടു.