കുന്നന്താനം സെന്റ് ജോസഫ് പള്ളിയിൽ തിരുനാൾ
1491333
Tuesday, December 31, 2024 7:02 AM IST
മല്ലപ്പള്ളി: കുന്നന്താനം സെന്റ് ജോസഫ് പള്ളിയിൽ ഈശോമിശിഹായുടെ ദനഹാതിരുനാളും ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷവും നാളെ മുതൽ 12 വരെ നടക്കും. നാലുവരെ രാവിലെ 5.45 ന് ജപമാല, സപ്ര ,6.30ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. ജനുവരി അഞ്ചിനു രാവിലെ 6.15 ന് ജപമാല സപ്ര, ഏഴിനു വികാരി ഫാ. തോമസ് പ്ലാന്തോട്ടത്തിൽ കൊടിയേറ്റും. തുടർന്ന് മധ്യസ്ഥ പ്രാർഥന.
2025 ജൂബിലി വർഷം ഉദ്ഘാടനം, വിശുദ്ധ കുർബാന - ഫാ. ഷാജി തുമ്പേച്ചിറ, ഫാ. തോമസ് പ്ലാപ്പറമ്പിൽ വചനസന്ദേശം നൽകും. വൈകുന്നേരം ആറിന് റംശാ, ദൗഹ തിരുതെളിക്കൽ, പിണ്ടികുത്തി തിരുനാൾ 6.30 ന് വചനാവതരണം. ഏഴിനു വൈകുന്നേരം നാലിന് ജപമാല റംശാ, 4. 45 ന് മധ്യസ്ഥ പ്രാർഥന, തുടർന്ന് വിശുദ്ധ കുർബാന - ഫാ. റോയി ആഞ്ഞിലിമൂട്ടിൽ സന്ദേശം നൽകും. എട്ടാം തീയതി വൈകുന്നേരം നാലിന് ജപമാല, റംശാ. തുടർന്ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, ഫാ. ജിൻസൺ ജോർജ് പുതുശേരിയിൽ സന്ദേശം നൽകും.
ഒമ്പതാം തീയതി വൈകുന്നേരം നാലിന് ജപമാല, റംശാ, തുടർന്ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന - ഫാ. ജോർജ് നൂഴായിത്തടം വചനസന്ദേശം നൽകും ജനുവരി 10 പൂർവിക സ്മരണാദിനം വൈകുന്നേരം നാലിന് ജപമാല, റംശാ മധ്യസ്ഥ പ്രാർഥന തുടർന്ന് വിശുദ്ധ കുർബാന. റവ. ഡോ. മാത്യു ഊഴിക്കാട്ട് വചനസന്ദേശം നൽകും.
11നു രാവിലെ 5.45 ന് ജപമാല, സപ്ര, 6.30ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. ഫാ. ജോർജ് പുതുമനമൂഴിയിൽ കാർമികനാകും. വൈകുന്നേരം 5.45 ന് ദൈവപരിപാലനഭവൻ ചാപ്പലിൽ ജപമാല, റംശാ, ഫാ. ആന്റണി പോരൂക്കര, ഫാ. ജോൺസൺ ചാലയ്ക്കൽ എന്നിവർ സന്ദേശം നൽകും. 6.30ന് തിരുനാൾ പ്രദക്ഷിണം കുന്നന്താനം കുരിശടിവഴി പള്ളിയിലേക്ക്. ഫാ. ബോബി ചോരേട്ട് കാർമികത്വം വഹിക്കും. തുടർന്ന് ആകാശവിസ്മയം.
12നു രാവിലെ ഒന്പതിന് സപ്ര, 9.30ന് റാസ, ഫാ. ആൻസിലോ ഇലഞ്ഞിപറമ്പിൽ, മുഖ്യവികാരി ജനറാൾ ഫാ. ആന്റണി ഏത്തയ്ക്കാട്ട് എന്നിവർ സന്ദേശം നൽകും. 4.30ന് വിശുദ്ധ കുർബാന. ഫാ. ജോഷി മുപ്പതിൽചിറ സന്ദേശം നൽകും. പ്രദക്ഷിണം ഫാ. വർഗീസ് എളമ്പളാശേരിൽ കാർമികത്വം വഹിക്കും. തുടർന്ന് കൊടിയിറക്ക്. വികാരി ഫാ. തോമസ് പ്ലാത്തോട്ടത്തിൽ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിൽ, എം.ഡി. സിബി മഠത്തിക്കളം, കെ.എ. ആന്റണി കളപ്പുരക്കൽ എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.