ക്രിസ്മസ് - പുതുവത്സരാഘോഷം
1491331
Tuesday, December 31, 2024 7:02 AM IST
ഇടയാറന്മുള: വൈഎംസിഎയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം ഇടയാറന്മുള വൈഎംസിഎയില്‍ ദേശീയ ട്രഷറര്‍ റെജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മ സഭ സെക്രട്ടറി റവ. എബി ടി. മാമ്മന്‍ ക്രിസ്മസ് സന്ദേശം നൽകി. എഡ്യൂകെയര്‍ പദ്ധതി പ്രകാരം ആരോഗ്യ മേഖലയില്‍ പഠന മികവ് പുലര്‍ത്തുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർഥികള്‍ക്കുള്ള സ്കോളര്‍ഷിപ് വിതരണവും റവ. എബി ടി. മാമ്മൻ നിർവഹിച്ചു.
മാര്‍ത്തോമ്മ ചര്‍ച്ച് ആനിമേഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. റെന്‍സി തോമസ് ജോര്‍ജ് പുതുവത്സര സന്ദേശം നല്കി. വൈഎംസിഎ പ്രസിഡന്റ് രാജന് മുട്ടോണ്‍ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി സബ് റീജൺ ചെയര്മാന് ജോസ് മാത്യുസ്, മാലേത്ത് സരളാദേവി എക്സ് എംഎല്‍എ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി, റോണി എം. ഏബ്രഹാം, ഏബ്രഹാം തോമസ്, ഇ.വി. ജോണിക്കുട്ടി, ജോയി വള്ളിയൂഴത്തില് എന്നിവര്‍ പ്രസംഗിച്ചു.