കോന്നിയിൽ ബോൺ നതാലേ ക്രിസ്മസ് റാലി
1491330
Tuesday, December 31, 2024 7:02 AM IST
കോന്നി: സ്നേഹസന്ദേശ വക്താക്കളാകുക ഇന്നിന്റെ ആവശ്യമെന്ന് ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയസ്. മലങ്കര സുറിയാനി കത്തോലിക്കാ സഭ കോന്നി വൈദിക ജില്ല അജപാലന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോൺ നതാലേ ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദിക ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ഫാ.ഡോ. മാത്യു ആന്റോ കണ്ണങ്കുളം, വൈദിക സെക്രട്ടറി ഫാ. ചാക്കോ കരിപ്പോൺ, അല്മായ സെക്രട്ടറി ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു. എലിയറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്നാരംഭിച്ച റാലി റിപ്പബ്ലിക്കൻ വൊക്കേഷണൽ വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ സമാപിച്ചു.