മ​ല​യാ​ല​പ്പു​ഴ: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത ദി​വ​സം തോ​റും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പി.​പി. ദി​വ്യ​യു​ടെ അ​റ​സ്റ്റ് വൈ​കി​പ്പി​ച്ച് വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍.

മ​ല​യാ​ല​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ കു​ടും​ബ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ക​ണ്ണി​ല്‍ പൊ​ടി​യി​ടു​വാ​നു​ള്ള​താ​ണെ​ന്നും ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യും സം​സ്ഥാ​ന നേ​തൃ​ത്വ​വും സ​ര്‍​ക്കാ​രും പ്ര​ധാ​ന പ്ര​തി​യാ​യ പി.​പി. ദി​വ്യ​യെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​ലെ യ​ഥാ​ര്‍​ഥ പ്ര​തി​ക​ള്‍ കാ​ണാ​മ​റ​യ​ത്തു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​വാ​ന്‍ സി​ബി​ഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ര്‍ പൊ​തീ​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍, സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.