കൊ​ടു​മ​ൺ: ഏ​ഴം​കു​ളം - കൈ​പ്പ​ട്ടൂ​ർ റോ​ഡ് പ​ണി ഇ​ഴ​യു​ന്നു. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പ​ണി​ക​ൾ കാ​ര​ണം വ്യാ​പാ​ര​മേ​ഖ​ല​യി​ലും വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​ണ്. ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും അ​ധി​കൃ​ത​ർ അ​നാ​സ്ഥ തു​ട​രു​ക​യാ​ണെ​ന്ന് പ​രാ​തി.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം എ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ഉ​ള്ള​പ്പോ​ഴാ​ണ് റോ​ഡു പ​ണി​യി​ലെ അ​നാ​സ്ഥ. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കു തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള്ള പ്ര​ധാ​ന പാ​ത​കൂ​ടി​യാ​ണി​ത്. റോ​ഡ് പ​ണി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ( ഐ​എ​ൻ​ടി യു​സി )കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ദീ​പു വ​ട​ക്കേ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ങ്ങാ​ടി​ക്ക​ൽ വി​ജ​യ​കു​മാ​ർ, അ​ജി​കു​മാ​ർ ര​ണ്ടാം​കു​റ്റി, അ​ജേ​ഷ് അ​ങ്ങാ​ടി​ക്ക​ൽ,വി​ന​യ​ൻ ച​ന്ദ​ന​പ്പ​ള്ളി, ഓ​മ​ന​ക്കു​ട്ട​ൻ, ജി​ലാ​ൻ​കു​ട്ടി, പ്ര​കാ​ശ് നി​ല​മേ​ൽ, ര​ഞ്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം ഗി​ച്ചു.