പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ശി​ശു​ദി​ന ക​ലോ​ത്സ​വം "വ​ര്‍​ണോ​ത്സ​വം' കോ​ഴ​ഞ്ചേ​രി ഗ​വ. ഹൈ​സ്‌​കൂ​ള്‍, സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​രം​ഭി​ച്ചു.

ഏ​ഴു​നൂ​റി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ന്നാം ദി​വ​സം ന​ട​ന്ന മ​ല്‍​സ​ര​ങ്ങ​ളി​ല്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി പ​ങ്കെ​ടു​ത്തു. വ​ര്‍​ണാ​ഭ​മാ​യ ച​ട​ങ്ങി​ല്‍ കു​ട്ടി​ക​ള്‍ വി​വി​ധ ക​ള​റു​ക​ളി​ലു​ള്ള ബ​ലൂ​ണു​ക​ള്‍ പ​റ​ത്തി "വ​ര്‍​ണോ​ത്സ​വം ' ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. അ​ജി​ത്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി. ​പൊ​ന്ന​മ്മ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ, ട്ര​ഷ​റാ​ര്‍ ദീ​പു എ.​ജി., പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ സി.​ആ​ര്‍. കൃ​ഷ്ണ​ക്കു​റു​പ്പ്,

വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി.​ആ​ര്‍. അ​നി​ല, കോ​ഴ​ഞ്ചേ​രി ഗ​വ. ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ഇ​ഷാ​ര ആ​ന​ന്ദ് , കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക വി. ​ആ​ഷ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നും തു​ട​രും. രാ​വി​ലെ ഒ​മ്പ​തി​നാ​ണ് ‌ര​ജി​സ്‌​ട്രേ​ഷ​ന്‍.