കൊ​ടു​മ​ൺ: കാ​യി​ക അ​ധ്യാ​പ​ക​ൻ ഇ​ല്ലാ​തി​രു​ന്നി​ട്ടും ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മ്മ ഹൈ​സ്കൂ​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. സോ​ഷ്യ​ൽ സ​യ​ൻ​സ്‌ അ​ധ്യാ​പ​ക​ൻ അ​മ​ൽ സ​ന്തോ​ഷ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച് ഗ്രൗ​ണ്ടി​ലെ​ത്തി​ച്ച​ത്. നാ​ലു വ​ർ​ഷം മു​മ്പ്‌ അ​മ​ൽ അ​ധ്യാ​പ​ക​നാ​യി സ്കൂ​ളി​ൽ എ​ത്തി​യ​തി​നു ശേ​ഷം ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്‌ ജി​ല്ലാ മേ​ള​യാ​ണ് ഈ ​ക​ഴി​ഞ്ഞ​ത്‌.

ആ​ദ്യ വ​ർ​ഷം സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്ന സ്‌​കൂ​ൾ അ​ടു​ത്ത വ​ർ​ഷം എ​ട്ടാം സ്ഥാ​ന​ത്തേ​യ്‌​ക്ക്‌ പി​ന്ത​ള്ള​പ്പെ​ട്ടു. ഇ​ക്കു​റി ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. കേ​വ​ലം 28 പേ​രു​മാ​യി പോ​രി​ന് ഇ​റ​ങ്ങി​യ സ്‌​കൂ​ളി​ന് 63 പോ​യി​ന്‍റു​ക​ളാ​ണു ല​ഭി​ച്ച​ത്.

മാ​ർ​ത്തോ​മ്മ സ്‌​പോ​ർ​ട്‌​സ‌ അ​ക്കാ​ഡ​മി രൂ​പീ​ക​രി​ച്ച്‌ വേ​ന​ൽ അ​വ​ധി മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ്‌ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്‌. എ​ല്ലാ​റ്റി​നും ചു​ക്കാ​ൻ പി​ടി​ച്ച​താ​ക​ട്ടെ അ​മ​ലാ​ണ്. സ​ഹാ​യി​യാ​യി എ​ൻ. ജി. ​ശി​വ​ശ​ങ്ക​റും ഉ​ണ്ടാ​യി​രു​ന്നു.

ഹ​ർ​ഡി​ൽ​സ്‌, ടെ​ന്നി​കൊ​യ്യ്‌ എ​ന്നി​വ​യി​ൽ ദേ​ശീ​യ താ​ര​വും അ​ഞ്ച്‌ ത​വ​ണ ടെ​ന്നി​കൊ​യ്യ്‌ കേ​ര​ള ക്യാ​പ്‌​റ്റ​നു​മാ​യി​രു​ന്നു അ​മ​ൽ. മാ​വേി​ക്ക​ര മ​റ്റം സെ​ന്‍റ് ജോ​ൺ​സ്‌ സ്‌​കൂ​ളി​ലെ റി​ട്ട​യ​ർ​ഡ്‌ കാ​യി​ക അ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ്‌ കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ മ​ക​നാ​ണ്.