കോ​ന്നി: സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ ന​ട​ന്ന റെ​യ്ഡി​ൽ വ​ൻ തി​രി​മ​റി ക​ണ്ടെ​ത്തി. കോ​ന്നി​യി​ൽ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴ്ച ന​ട​ന്ന ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ് ലോ​ഡ് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ന്നി ടൗ​ണി​ലു​ള്ള പി​സി ഓ​ഡി​റ്റോ​റി​യം, ആ​ർ​ടി ഓ​ഫീ​സി​നു സ​മീ​പ​ത്തെ ഗോ​ഡൗ​ൺ, പൂ​വ​ൻ​പാ​റ​യി​ലു​ള്ള കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം സ​പ്ലൈ​കോ വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് ലോ​ഡി​ന്‍റെ വ്യ​ത്യാ​സം ക​ണ്ടെ​ത്തി.

പ​ച്ച​രി, പു​ഴു​ക്ക​ല​രി, കു​ത്ത​രി എ​ന്നി​വ അ​ട​ങ്ങു​ന്ന എ​ട്ട് ലോ​ഡു​ക​ളു​ടെ കു​റ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ എ​ത്തി​യ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന വൈ​കു​ന്നേ​ര​മാ​ണ് പൂ​ർ​ത്തി​യാ​ത്. വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ ജ്യോ​തി കൃ​ഷ്ണ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു ന​ൽ​കും.

തി​രി​മ​റി സം​ബ​ന്ധി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ന്ന​ത്.