പ​ത്ത​നം​തി​ട്ട: വി. ​കോ​ട്ട​യം എ​സ്എ​ൻ​ഡി​പി യു​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം 28നു ​ന​ട​ക്കും. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വിവി​ധ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

28നു ​രാ​വി​ലെ പ​ത്തി​നു ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ക്കും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ശ്രീ​ഭ​വ​നം ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​അ​നി​ൽ കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ. പ്ര​മോ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ന​വ​നി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി റെ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ പാ​ക്ക​നാ​ൽ ഫോ​ക്ക് മ്യൂ​സി​ക് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ട്ടോ​ർ നാ​ട​ൻ പാ​ട്ടും ക​ല​ക​ളും. 2025 ജൂ​ൺ 25 വ​രെ നീ​ളു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​റി​വു​ത്സ​വ​ങ്ങ​ൾ, ജൂ​ബി​ലി സ്മ​ര​ണി​ക, സ്കൂ​ൾ ഗ്ര​ന്ഥ​ശാ​ല, സ്കൂ​ൾ ലാ​ബോ​റ​ട്ട​റി, ഡി​ജി​റ്റ​ൽ ക്ലാ​സ് മു​റി എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

ചെ​യ​ർ​മാ​ൻ ശ്രീ​ഭ​വ​ന ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ജി. സോ​മ​രാ​ജ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജി. പു​ഷ്പ​രാ​ജ​ൻ, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ പ്ര​ഭ ഉ​ദ​യ​പു​രം, എ​സ്. മ​നു​രാ​ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.