പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം അ​ന​ശാ​സി​ക്കു​ന്ന മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ല​ഭ്യ​മാ​ക​ത്ത​ക്കവി​ധം നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ മു​സ്‌ലിം ​കോ​-ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടു മ​ക്ക​ൾ​ക്കും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ജോ​ലി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വീ​ടു സ​ന്ദ​ർ​ശി​ച്ച കോ-ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ര​ക്ഷ​ാധി​കാ​രി​യും പ​ത്ത​നം​തി​ട്ട ടൗ​ൺ മ​സ്ജി​ദ് ചീ​ഫ് ഇ​മാ​മും ആ​യ അ​ബ്ദു​ൽ ഷു​ക്കൂ​ർ മൗ​ല​വി അ​ൽ ഖാ​സി​മി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്നോ​ട്ടു​ള്ള നി​യ​മ പോ​രാ​ട്ട​ത്തി​നു​ൾ​പ്പെടെ കു​ടും​ബ​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം നേ​താ​ക്ക​ളാ​യ മു​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, റി​ട്ട. ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൽ ഹാ​രി​സ്, മ​ജീ​ദ് പ​ന്ത​ളം, റി​യാ​സ് മു​രു​പ്പി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.