കൊ​ടു​മ​ൺ: പ​ത്ത​നം​തി​ട്ട റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പു​ല്ലാ​ട് ഉ​പ​ജി​ല്ല​യ്ക്കു കി​രീ​ടം. മൂ​ന്നു​ദി​വ​സ​മാ​യി കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​വ​ന്ന കാ​യി​ക​മേ​ള​യി​ൽ 231 പോ​യി​ന്‍റു​മാ​യി പു​ല്ലാ​ട് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ 158 പോ​യി​ന്‍റ് നേ​ടി​യ പ​ത്ത​നം​തി​ട്ട ഉ​പ​ജി​ല്ല ര​ണ്ടാ​മ​തും 129 പോ​യി​ന്‍റു​മാ​യി റാ​ന്നി മൂ​ന്നാ​മ​തു​മെ​ത്തി.

28 സ്വ​ർ​ണം, 20 വെ​ള്ളി, 11 വെ​ങ്ക​ലം എ​ന്നി​വ നേ​ടി​യാ​ണ് പു​ല്ലാ​ട് ചാ​മ്പ്യ​ൻ​മാ​രാ​യത്. ര​ണ്ടാ​മ​തെ​ത്തി​യ പ​ത്ത​നം​തി​ട്ട​യ്ക്ക് 14 സ്വ​ർ​ണ്ണം 17 വെ​ള്ളി 10 വെ​ങ്ക​ലം എ​ന്നിവ ല​ഭി​ച്ചു.

11 സ്വ​ർ​ണം, 14 വെ​ള്ളി 11 വെ​ങ്ക​ലം നേ​ടി റാ​ന്നി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ട കി​രീ​ടം പു​ല്ലാ​ട് തി​രി​കെ പി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചാ​മ്പ്യ​ൻ​മാ​ർ.

പു​ല്ലാ​ട് ഉ​പ​ജി​ല്ല​യി​ലെ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സ്എ​സ്, പു​ല്ലാ​ട് എ​സ് വി ​എ​ച്ച്എ​സ്, ഓ​ത​റ എ​എം​എം എ​ച്ച്എ​സ്എ​സ്, വ​ള്ളം​കു​ളം നാ​ഷ​ണ​ൽ എ​ച്ച് എ​സ് എ​ന്നീ സ്കൂ​ളു​ക​ളു​ടെ ക​രു​ത്തി​ലാ​ണ് പു​ല്ലാ​ട് ഉ​പ ജി​ല്ല​യ്ക്ക് മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​നം പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇ​ര​വി​പേ​രൂ​രി​ന് ആ​ധി​പ​ത്യം

സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 16 സ്വ​ർ​ണം, 10 വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം എ​ന്നി​വ​യോ​ടെ 115 പോ​യി​ൻ​റ് നേ​ടി ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി. ഇ​ര​വി​പേ​രൂരിനു തു​ട​ർ​ച്ച​യാ​യ വി​ജ​യ​മാ​ണ്. സം​സ്ഥാ​ന​ത​ല​ത്തി​ൽ​ വ​രെ മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള താ​ര​ങ്ങ​ളു​മാ​യാ​ണ് ഇ​ര​വി​പേ​രൂ​ർ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​തു 15 ാം ത​വ​ണ​യാ​ണ് സ്കൂ​ൾ ജി​ല്ലാ​ത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യ നേ​ട്ടം കൊ​യ്യു​ന്ന​ത്.

കാ​യി​കാ​ധ്യാ​പ​ക​ൻ ഡോ. ​അ​നീ​ഷ് തോ​മ​സി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​നം.
ഒ.​ആ​ർ. ഹ​രീ​ഷ്, ഷേ​ബാ ഡാ​നി​യേ​ൽ എ​ന്നി​വ​രും പ​രി​ശീ​ല​ക​രാ​യു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ സ്റ്റീ​ഫ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പൂ​ർ​ണ പി​ന്തു​ണ​യും താ​ര​ങ്ങ​ൾ​ക്കു ന​ൽ​കി​വ​രു​ന്നു. 37 അം​ഗ ടീ​മാ​ണ് ഇ​ത്ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ചി​ട്ട​യാ​യ പ​രി​ശീ​ല​നം കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​ന​മു​ണ്ട്.

ഇ​ത്ത​വ​ണ​ത്തെ സ്വ​ർ​ണ മെ​ഡ​ലു​ക​ൾ വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​മെ​ന്ന് താ​ര​ങ്ങ​ൾ പ​റ​ഞ്ഞു. സ്കൂ​ൾ​പ്രി​ൻ​സി​പ്പ​ൽ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ഹെഡ്മി​സ്ട്ര​സ് ശാ​ന്തി ജോ​സ്, മി​നി ആ​ർ. പി​ള്ള, അ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ർ ഇ​ക്കൊ​ല്ലം വി​ര​മി​ക്കു​ക​യാ​ണ്.