തി​രു​വ​ല്ല: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ സ്‌​നേ​ഹി​ത ജെ​ന്‍​ഡ​ര്‍ ഹെ​ൽ​പ് ഡെ​സ്കും ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ തു​ട​ങ്ങി. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ കൗ​ണ്‍​സ​ലിം​ഗ്, മാ​ന​സി​ക​പി​ന്തു​ണ എ​ന്നി​വ ന​ല്‍​കി കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ ദൃ​ഢ​മു​ള്ള​താ​ക്കാ​നും കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ഇ​ത​ര പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്‍​കാ​നും കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റു​ക​ളി​ലൂ​ടെ സാ​ധ്യ​മാ​കും.

അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് സൗ​ജ​ന്യ കൗ​ണ്‍​സി​ലിം​ഗ്, നി​യ​മ പി​ന്തു​ണ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, അ​തി​ജീ​വ​ന സ​ഹാ​യ​ങ്ങ​ള്‍, താ​ത്കാ​ലി​ക അ​ഭ​യം, പു​ന​ര​ധി​വാ​സ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജെ​ന്‍​ഡ​ര്‍ ഹെ​ൽ​പ് ഡെ​സ്‌​ക് മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന​ത്.

തി​രു​വ​ല്ല ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജി​ജി വ​ട്ട​ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല ഈ​സ്റ്റ് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ഷ രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ല വ​ര്‍​ഗീ​സ്, ഈ​സ്റ്റ് സി​ഡി​എ​സ് തി​രു​വ​ല്ല ന​ഗ​ര​സ​ഭാ മെം​ബ​ര്‍ സെ​ക്ര​ട്ട​റി ഉ​മേ​ഷി​ത, വെ​സ്റ്റ് സി​ഡി​എ​സ് തി​രു​വ​ല്ല ന​ഗ​ര​സ​ഭാ മെം​ബ​ര്‍ സെ​ക്ര​ട്ട​റി രേ​ഖ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.