അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ സം​രം​ഭ​മാ​യ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ 'മു​ദ്രാ​പീ​ഠം' നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ന് തു​ട​ക്കം. അ​ടൂ​ര്‍ ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ലെ സം​രം​ഭ​ക​രാ​ണ് ന​ട​ത്തു​ന്ന​ത്. അ​ടൂ​ര്‍ ന്യൂ ​ഇ​ന്ദ്ര​പ്ര​സ്ഥ​യി​ല്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ഡി​നേ​റ്റ​ര്‍ എ​സ്. ആ​ദി​ല, അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.