പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്ന് ഗോ​വ ഗ​വ​ർ​ണ​ർ പി. ​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള . ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ല​യാ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളേ ആ​ശ്വ​സി​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത്ത​രം കേ​സു​ക​ൾ തെ​ളി​യി​ക്കു​വാ​നു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. പെ​ട്ടെ​ന്നു ത​ന്നെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട്ടു​കാ​ർ​ക്കു കൂ​ടി തൃ​പ്തി​യാ​ക​ത്ത​ക്ക​വി​ധം നി​യ​മം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.