വെ​ച്ചൂ​ച്ചി​റ: പി​എം​ശ്രീ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തെ ശാ​സ്ത്ര​സം​ഗ​മ​ത്തി​നു തു​ട​ക്ക​മാ​യി. ശാ​സ്ത്ര, നി​ർ​മി​ത ബു​ദ്ധി വി​ദ​ഗ്ധ​നും കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മു​ൻ പ്ര​ഫ​സ​റു​മാ​യ ഡോ. ​സ​ജി​ത് നൈ​നാ​ൻ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​റി​സ് 4ഡി ​ബ​യോ സ​യ​ൻ​സ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ പ്ര​ഫ. ഗീ​താ പോ​ൾ, കോ​ട്ട​യം ഗ​ലീ​ലി​യോ സ​യ​ൻ​സ് സെ​ന്‍റ​ർ ബ്രേ​ക്ക് ത്രൂ ​സ​യ​ൻ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പി.​എ​ൻ. ത​ങ്ക​ച്ച​ൻ, ന​വോ​ദ​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​സു​ധീ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റോ​സ് മോ​ൾ, അ​ധ്യാ​പി​ക​മാ​രാ​യ ത​ങ്ക​മ​ണി സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശാ​സ്ത്ര സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സ്പേ​സ് സ​യ​ൻ​സ്, റോ​ബോ​ട്ടി​ക്സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ ശി​ല്പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ലെ ആ​റ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​ഭ​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ഒ​ട്ട​ന​വ​ധി ശാ​സ്ത്ര​ജ്ഞ​രും വി​ദ​ഗ്ധ​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ശാ​സ്ത്ര സാ​ങ്കേ​തി​ക ഗ​ണി​ത എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ വി​ജ്ഞാ​ൻ ജ്യോ​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​രി​ശീ​ല​നം.