പ​ത്ത​നം​തി​ട്ട: ഡി​ജി​റ്റ​ല്‍ റീസ​ർ​വേ പ​ദ്ധ​തി​യി​ലൂ​ടെ റാ​ന്നി താ​ലൂ​ക്കി​ലെ ചേ​ത്ത​യ്ക്ക​ല്‍, അ​ത്തി​ക്ക​യം, പ​ഴ​വ​ങ്ങാ​ടി, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ ചെ​ന്നീ​ര്‍​ക്ക​ര, ഇ​ല​ന്തൂ​ര്‍, കോ​ഴ​ഞ്ചേ​രി, മൈ​ല​പ്ര, കോ​ന്നി താ​ലൂ​ക്കി​ലെ ത​ണ്ണി​ത്തോ​ട്, പ്ര​മാ​ടം, കോ​ന്നി​ത്താ​ഴം വി​ല്ലേ​ജു​ക​ളു​ടെ ഡി​ജി​റ്റ​ല്‍ സ​ർ​വേ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.

ഈ ​വി​ല്ലേ​ജു​ക​ളി​ല്‍ ഭൂ ​ഉ​ട​മ​ക​ള്‍ 30നു ​മു​മ്പ് എ​ന്‍റെ ഭൂ​മി പോ​ര്‍​ട്ട​ലി​ല്‍ പ​രി​ശോ​ധി​ച്ച് സ്ഥ​ലം ഡി​ജി​റ്റ​ല്‍ സ​ർ​വേ രേ​ഖ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പുവ​രു​ത്താ​നാ​കും.

കോ​ന്നി​താ​ഴം, ത​ണ്ണി​ത്തോ​ട്, മൈ​ല​പ്ര, പ്ര​മാ​ടം വി​ല്ലേ​ജു​ക​ളി​ലെ ഭൂ ​ഉ​ട​മ​ക​ള്‍ അ​ടൂ​ര്‍ റീ​സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സി​ലും ചേ​ത്ത​യ്ക്ക​ല്‍, അ​ത്തി​ക്ക​യം, പ​ഴ​വ​ങ്ങാ​ടി വി​ല്ലേ​ജു​ക​ളി​ലെ ഭൂ ​ഉ​ട​മ​ക​ള്‍ പ​ത്ത​നം​തി​ട്ട റി​സ​ർ​വേ ന​ന്പ​ർ ഒ​ന്ന് സൂ​പ്ര​ണ്ട് ഓ​ഫീ​സി​ലും കോ​ഴ​ഞ്ചേ​രി, ചെ​ന്നീ​ര്‍​ക്ക​ര, ഇ​ല​ന്തൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലെ ഭൂ ​ഉ​ട​മ​ക​ള്‍ പ​ത്ത​നം​തി​ട്ട റീ ​സ​ർ​വേ ന​ന്പ​ർ ര​ണ്ട് സൂ​പ്ര​ണ്ട് ഓ​ഫീ​സി​ലും ബ​ന്ധ​പ്പെ​ട​ണം.