കോന്നി മെഡിക്കൽ കോളജ് റോഡ് നിർമാണം തുടങ്ങുന്നു; ഉദ്ഘാടനം 11ന്
Wednesday, October 9, 2024 6:12 AM IST
കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്നു. നി​ർ​മാ​ണോ​ദ്ഘാ​ട​നം 11നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ന​കു​ത്തി ജം​ഗ്ഷ​നി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കു​മെ​ന്നു കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

14 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 12 മീ​റ്റ​ർ വീ​തി​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം മു​ത​ൽ വ​ട്ട​മ​ൺ​വ​രെ 2.800 കി​ലോ​മീ​റ്റ​ർ ദൂ​രം ബി​എം​ബി​സി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ല​വി​ലു​ള്ള അ​ഞ്ച് മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് 9.5 മീ​റ്റ​ർ വീ​തി​യി​ലാ​ണ് ടാ​ർ ചെ​യ്തു നി​ർ​മി​ക്കു​ക.

കു​പ്പ​ക്ക​ര മു​ത​ൽ വ​ട്ട​മ​ൺ​വ​രെ 1.800 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ നി​ല​വി​ലു​ള്ള മൂ​ന്നു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് 5.5 മീ​റ്റ​ർ വീ​തി​യി​ൽ ടാ​ർ ചെ​യ്യും. നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10 പൈ​പ്പ് ക​ൽ​വ​ർ​ട്ടു​ക​ളും സ്ഥാ​പി​ക്കും. 1520 മീ​റ്റ​ർ നീ​ള​ത്തി​ൽ ഓ​ട​യും 1830 മീ​റ്റ​ർ നീ​ള​ത്തി​ൽ ഐ​റി​ഷ് ഓ​ട​യും പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. വ​ട്ട​മ​ൺ ഭാ​ഗ​ത്ത് തോ​ടി​നു കു​റു​കെ ര​ണ്ടു ക​ലു​ങ്കു​ക​ളും നി​ർ​മി​ക്കും.


റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് സു​ര​ക്ഷാ പ്ര​വൃ​ത്തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
2.45 ഹെ​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്തു . മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി 225 വ​സ്തു ഉ​ട​മ​ക​ളി​ൽ​നി​ന്നാ​യി 2.45 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് റോ​ഡ് നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. നി​ല​വി​ലെ റോ​ഡ് വീ​തി​കു​റ​വാ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കു ത​ട​സ​മു​ണ്ടാ​കു​ന്നു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും ഇ​തു ത​ട​സ​മാ​ണ്. അ​ത്യാ​ഹി​ത​വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ പൂ​ർ​ണ​സ​ജ്ജ​മാ​ക​ണ​മെ​ങ്കി​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​വ​രും.
മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം അ​നു​ബ​ന്ധ പാ​ത​ക​ളാ​യി കോ​ന്നി - വെ​ട്ടൂ​ർ - അ​തു​മ്പും​കു​ളം റോ​ഡ് അ​ഞ്ചു കോ​ടി രൂ​പ​യ്ക്ക് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.