മെമു സർവീസ് വൈകുന്നേരവും വേണം: ആന്റോ ആന്റണി എംപി
1459648
Tuesday, October 8, 2024 6:30 AM IST
പത്തനംതിട്ട: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം പാതയിൽ കൊല്ലം -എറണാകുളം റൂട്ടിൽ വൈകുന്നേരംകൂടി മെമു സർവീസ് നടത്തണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. ഇന്നലെ ആരംഭിച്ച പുതിയ സർവീസ് ഉച്ചയ്ക്ക് 1.30ന് തിരികെ കൊല്ലത്ത് അവസാനിക്കുകയാണ്.
നാലിനുശേഷം കോട്ടയം റൂട്ടിൽ പാസഞ്ചർ ട്രെയിനുകളുടെ അഭാവം മൂലം യാത്രാക്ലേശം ഏറെ രൂക്ഷമായതിനാൽ പുതിയ മെമു സർവീസ് ആരംഭിക്കുന്നത് യാത്രക്കാർക്ക് വളരെ ഗുണകരമാവും. രാത്രി ഏഴിനുശേഷം മാത്രമാണ് എറണാകുളത്തേക്ക് വഞ്ചിനാട് എക്സ്പ്രസ് കൊല്ലത്തെത്തുന്നത്.
വൈകുന്നേരങ്ങളിലെ സ്ഥിരം യാത്രക്കാരുടെകൂടി ആവശ്യം കണക്കിലെടുത്താണ് വൈകുന്നേരംകൂടി ഒരു മെമു സർവീസ് നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതെന്നും എംപി പറഞ്ഞു.