ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ എൻഎബിഎച്ച് നിലവാരത്തിലേക്ക്
1459884
Wednesday, October 9, 2024 6:12 AM IST
മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിലെ ആറ് ആരോഗ്യ കേന്ദ്രങ്ങളിൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡായ എൻഎബിഎച്ച് പരിശോധന നടത്തി. കുന്നന്താനം, കീഴ്വായ്പൂര്, തുന്പമൺ ആയുർവേദ ഡിസ്പെൻസറികളും പള്ളിക്കൽ, വടശേരിക്കര, ചുങ്കപ്പാറ ഹോമിയോ ഡിസ്പെൻസറികളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡോ. എൻ.വി. അഞ്ജലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി കുന്നന്താനം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ജനാർദനൻ, മെംബർ കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം ബാബു കൂടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.