റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു
1460337
Thursday, October 10, 2024 10:53 PM IST
നേമം: മലയം - മച്ചേൽ റോഡിൽ റോഡിലെ കുഴിയിൽ തെന്നി വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മച്ചേൽ ക്ഷേത്രത്തിനടുത്ത് മുളയ്ക്ക് നടയിൽ ജിബിൻ നിവാസിൽ പരേതനായ ജയകുമാർ - ഉഷ ദമ്പതികളുടെ മകൻ ജിബിൻ(ജിനു - 34) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 11 നാണ് അപകടം. റോഡിൽ സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കാനുള്ള കുഴിയിൽ വീഴുകയായിരുന്നു. ടൈൽസ് പണിക്കാരനാണ്. ഭാര്യ: ദീപ. മകൾ: ആഷ്ലി. സഞ്ചയനം ബുധൻ എട്ട്.