തിരുവല്ല സെന്റ് മേരീസ് സ്കൂൾ ഗോൾഡൻ ജൂബിലി ട്രോഫി ക്രൈസ്റ്റ് സെൻട്രൽ സ്കൂളിന്
1460137
Thursday, October 10, 2024 5:54 AM IST
തിരുവല്ല: സെന്റ് മേരീസ് സ്കൂൾ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പിൽ തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ വിജയിച്ചു. ചോയ്സ് സ്കൂൾ തിരുവല്ലയെയാണ് (44 - 22 ) ക്രൈസ്റ്റ് സ്കൂൾ പരാജയപ്പെടുത്തിയത്. തുന്പമൺ സെന്റ് ജോൺസ് എച്ച്എസ്എസിനെ പരാജയപ്പെടുത്തി കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി (47-16).
രാവിലെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ തിരുവല്ല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ കിളിമലയെയും (52-17) ചോയ്സ് സ്കൂൾ തിരുവല്ല സെൻ്റ് ജോൺസ് സ്കൂൾ തുമ്പമണിനെയും (43-31) പരാജയപ്പെടുത്തി ഫൈനലിലെത്തി. പ്രിൻസിപ്പൽ മിനി ജേക്കബ് ഫിലിപ്പ് ട്രോഫികൾ വിതരണം ചെയ്തു. ജോർജ് സഖറിയ, മോജി ജേക്കബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.